മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ക്രമക്കേട്; ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

DECEMBER 10, 2024, 11:54 AM

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇവിഎം ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷങ്ങള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം.

വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23 ന് ഓരോ അസംബ്ലി മണ്ഡലത്തിലേയും തിരഞ്ഞെടുത്ത അഞ്ച് പോളിങ് സ്റ്റേഷനുകളില്‍ വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് നിരീക്ഷകര്‍ക്കും സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കും മുന്നില്‍ എണ്ണിയതായി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും പുറപ്പെടുവിച്ച നിയമങ്ങള്‍ അനുസരിച്ച് തന്നെയാണ് വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് ചെയ്തത്. ഇവിഎമ്മിലെ നമ്പറുകളുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോ എന്നു നിര്‍ബന്ധമായി ഉറുപ്പ് വരുത്തണമെന്നും നിയമത്തിലുണ്ട്. ഇതും കൃത്യമായി പാലിച്ചതായി കമ്മീഷന്‍ വിശദീകരിച്ചു. 288 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 1440 വിവിപാറ്റ് യൂണിറ്റുകളുടെ സ്ലിപ്പ് കൗണ്ട് അതത് കണ്‍ട്രോള്‍ യൂണിറ്റ് ഡാറ്റയുമായി ഒത്തു നോക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലയില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിപാറ്റ് സ്ലിപ്പ് എണ്ണവും ഇവിഎം കണ്‍ട്രോള്‍ യൂണിറ്റിലെ എണ്ണവും തമ്മില്‍ പൊരുത്തക്കേടൊന്നും കണ്ടെത്തിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നേരത്തെ, ഇവിഎമ്മുകള്‍ തകരാറിലായതിനെക്കുറിച്ച് പരാതികള്‍ നിരവധി വന്നതായി ആരോപിച്ച് ശിവസേന ഉദ്ധത് വിഭാ?ഗം രം?ഗത്തെത്തിയിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോ?ഗിച്ച് തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവും അവര്‍ മുന്നോട്ടു വച്ചു. ഇവിഎം ക്രമക്കേടുകള്‍ നടന്നതായി സംശയമുണ്ടെന്നു എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam