തീരാത്ത 'പണി'; ഷാരുഖ് ഖാന്‍റെ മകനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെക്ക് വീണ്ടും തിരിച്ചടി

FEBRUARY 10, 2024, 12:23 PM

എൻസിബി മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ  എഫ്ഐആർ റജിസ്റ്റർ ചെയ്തു ഇ.ഡി. ഷാരൂഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സമീർ വാങ്കഡെ ഏവർക്കും പരിചിതനായത്.

അതേസമയം സമീർ വാങ്കഡെയ്ക്ക് വരുമാനത്തിൽ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ  ലഹരിക്കേസിൽ കുടുക്കാതിരിക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ ആണ് ഇയാൾക്കെതിരെ ഇ ഡി കേസെടുത്തത്. 

ഇതിന് പിന്നാലെ മൂന്ന് എൻസിബി ഉദ്യോഗസ്ഥരെയും ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ സിബിഐ  കേസ് റദ്ദാക്കണമെന്നും നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ  ഹൈക്കോടതിയെ സമീപിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam