മുംബൈ: വിമാനത്താവളത്തിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വെറും 400 മീറ്റർ ദൂരം യാത്ര ചെയ്തതിന് 18,000 രൂപ ഈടാക്കി ടാക്സി ഡ്രൈവർ. മുംബൈയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അമേരിക്കൻ യുവതി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച അനുഭവക്കുറിപ്പാണ് സംഭവം പുറത്തുകൊണ്ടുവന്നത്.
ജനുവരി 12ന് മുംബൈയിലെത്തിയ യുവതിയെ ടാക്സി ഡ്രൈവറും സഹായിയും വിവിധ സ്ഥലങ്ങളിലൂടെ അനാവശ്യമായി ചുറ്റിച്ചറക്കി, ഏകദേശം 20 മിനിറ്റിന് ശേഷം ഹോട്ടലിൽ എത്തിച്ച ശേഷം 18,000 രൂപ വാങ്ങുകയായിരുന്നു. ഇത് ഏകദേശം 200 ഡോളറോളം വരും.
പോസ്റ്റ് വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. ടാക്സിയുടെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി 50 വയസ്സുള്ള ഡ്രൈവർ ദേവരാജ് യാദവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ടാക്സി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഡിസിപി മനീഷ് കൽവാനിയയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതി ജനുവരി 12ന് ഹോട്ടലിലെത്തി പിറ്റേന്ന് മടങ്ങിയതായി സ്ഥിരീകരിച്ചു. പരാതി ലഭിച്ചതിന് മൂന്ന് മണിക്കൂറിനുള്ളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ 112 എന്ന അടിയന്തര നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് ഡിസിപി മനീഷ് കൽവാനിയ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ