ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം വിപുലമാക്കി എസ്ഐടി.വിവിധ ചടങ്ങുകൾക്കായി രണ്ടുവർഷത്തിനിടെ രാമക്ഷേത്ര ട്രസ്റ്റ് 124 കോടിയിലേറെ രൂപ ചെലവഴിച്ചതടക്കമുള്ള കാര്യങ്ങളാണ് എസ്ഐടി വിശദമായി അന്വേഷിക്കുന്നത്.
2024-ലെ രാംലല്ല പ്രാണപ്രതിഷ്ഠ ചടങ്ങിനും 2025-ലെ മഹാകുംഭമേളയോട് അനുബന്ധിച്ചും കോടിക്കണക്കിന് രൂപയാണ് ട്രസ്റ്റ് ചെലവഴിച്ചതെന്നാണ് കണ്ടെത്തൽ. പ്രാണപ്രതിഷ്ഠ ചടങ്ങിന് മാത്രം ഏകദേശം 113 കോടിയോളം രൂപ ചെലവായെന്നാണ് കണക്ക്. പ്രാണപ്രതിഷ്ഠ ചടങ്ങിന് വരുന്നവർക്കായി ടെന്റ് സൗകര്യം തയ്യാറാക്കുന്നതിനായി മാത്രം 35.97 കോടി രൂപ ചെലവായെന്നാണ് രേഖകളിലുള്ളത്.
കൂടാതെ, അക്ഷത് പൂജ ക്യാമ്പയിനായി 30.85 കോടി, പരസ്യത്തിനും പ്രചാരണത്തിനുമായി 21.77 കോടി, അലങ്കാരത്തിനും വെളിച്ചസംവിധാനങ്ങൾക്കും 14.62 കോടി, ഭക്ഷണം ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 5.11 കോടി, പൂജാ ചടങ്ങുകൾക്ക് 1.06 കോടി, സംഗീതസംവിധാനങ്ങൾക്ക് 93 ലക്ഷം, ശബ്ദസംവിധാനത്തിന് 68 ലക്ഷം, വൈദ്യുതിക്കായി 43 ലക്ഷം എന്നിങ്ങനെയാണ് മറ്റുചെലവുകൾ. ഇതുൾപ്പെടെ രണ്ടുവർഷത്തിനിടെ ക്ഷേത്രത്തിൽ നടന്ന വിവിധ ചടങ്ങുകൾക്ക് ചെലവായ തുക സംബന്ധിച്ച് എസ്ഐടി വിശദമായ പരിശോധന നടത്തുന്നുണ്ട്.
അതേസമയം, കഴിഞ്ഞവർഷങ്ങളിൽ ക്ഷേത്രത്തിലേക്ക് കാണിക്കയായി ലഭിച്ച സ്വർണം, വെള്ളി ആഭരണങ്ങളുടെ കണക്കെടുപ്പും എസ്ഐടി ആരംഭിച്ചിട്ടുണ്ട്.2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ 2.3 കിലോ സ്വർണവും 83.3 കിലോ വെള്ളിയും ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചെന്നാണ് ട്രസ്റ്റിന്റെ രേഖകളിലുള്ളത്. മഹാകുംഭമേള സമയത്ത് 1.5 കിലോ സ്വർണവും 28 കിലോ വെള്ളിയും ലഭിച്ചതായും കണക്കുകളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
