ന്യൂഡെല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി ചര്‍ച്ച നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.
''ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാരുടെ ദാരുണമായ നഷ്ടത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇന്ന് രാവിലെ രക്ഷാ മന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിച്ചു. യുഎസ് ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് സെക്രട്ടറി ഹെഗ്സെത്ത് പറഞ്ഞു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ യുഎസ് സര്‍ക്കാരിന്റെ ശക്തമായ പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചു,'' രാജ്‌നാഥ് സിംഗിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ സൈനിക ശക്തി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി മോദി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്