പ്രധാനമന്ത്രിക്ക് സാംസ്കാരിക ബോധമില്ല; ശ്രീരാമകൃഷ്ണ പരമഹംസരക്കെതിരായ  സ്വാമി പ്രയോഗത്തിൽ ആഞ്ഞടിച്ച് മമത ബാനർജി

FEBRUARY 19, 2026, 2:24 AM

കൊൽക്കത്ത: ബംഗാളിന്റെ സാംസ്കാരിക നായകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അനാദരവ് കാണിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ സ്വാമി എന്ന് അഭിസംബോധന ചെയ്തതിനെയാണ് മമത രൂക്ഷമായി വിമർശിച്ചത്. 

ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി പങ്കുവെച്ച കുറിപ്പിൽ അദ്ദേഹത്തിന്റെ പേരിനൊപ്പം സ്വാമി എന്ന വിശേഷണം ചേർത്തിരുന്നു. എന്നാൽ ബംഗാളി പാരമ്പര്യത്തിൽ അദ്ദേഹം താക്കൂർ അല്ലെങ്കിൽ ശ്രീരാമകൃഷ്ണൻ എന്നാണ് അറിയപ്പെടുന്നത്. 

സന്യാസിമാർക്കും ഗുരുക്കന്മാർക്കും നൽകുന്ന സ്വാമി എന്ന വിശേഷണം ശ്രീരാമകൃഷ്ണന്റെ കാര്യത്തിൽ സാധാരണയായി ഉപയോഗിക്കാറില്ലെന്ന് മമത ചൂണ്ടിക്കാട്ടി. ബംഗാളിലെ മഹത് വ്യക്തികളെ അപമാനിക്കുന്ന രീതി പ്രധാനമന്ത്രി ഇതാദ്യമായല്ല കാണിക്കുന്നതെന്നും അവർ പരിഹസിച്ചു.

vachakam
vachakam
vachakam

തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി. ആരാധനാക്രമത്തിലോ ഗുരുക്കന്മാരുടെ കാര്യത്തിലോ ആണ് സ്വാമി എന്ന വാക്ക് ഉപയോഗിക്കുന്നത്. എന്നാൽ ബംഗാളിന്റെ പാരമ്പര്യമനുസരിച്ച് അദ്ദേഹം താക്കൂർ ശ്രീരാമകൃഷ്ണ പരമഹംസ ദേവ് ആണ്. പ്രധാനമന്ത്രി തന്റെ തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിജെപിയും തൃണമൂലും തമ്മിലുള്ള പോര് ശക്തമാകുകയാണ്. ബംഗാളിന്റെ വികാരങ്ങളെയും സംസ്കാരത്തെയും ബിജെപി മാനിക്കുന്നില്ല എന്ന പ്രചാരണം ശക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ് മമതയും സംഘവും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam