ഡൽഹി: കോൺഗ്രസ് അസുര ശക്തിക്കെതിരെ പോരാടുകയാണെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ശക്തിയെക്കുറിച്ചുള്ള രാഹുലിൻ്റെ പരാമർശം ബിജെപി ആയുധമാക്കുന്നതിനിടെയാണ് പ്രതികരണം.
വിദ്വേഷത്തിൻ്റെ പൈശാചിക ശക്തിക്കെതിരെയാണ് കോൺഗ്രസിൻ്റെ പോരാട്ടമെന്നും രാഹുൽ ഡൽഹിയിൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ രാഹുലിൻ്റെ ശക്തി പ്രസംഗം ഹിന്ദു വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. തുടർന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
മോദിയുടെ പിന്നിലെ ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നായിരുന്നു ഭാരത് ജോഡോ ന്യായ യാത്രയിലെ രാഹുലിൻ്റെ പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്