റാംപൂർ: മകന്റെ പ്രതിശ്രുത വധുവിനെ പിതാവ് വിവാഹം കഴിച്ചതായി പരാതി. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം ഉണ്ടായത്. പ്രായപൂർത്തിയാകാത്ത മകനെ ഇയാൾ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചെന്നും മകന് പറഞ്ഞുറപ്പിച്ച യുവതിയുമായി ഒളിച്ചോടിയെന്നുമാണ് ഇയാൾക്കെതിരെ ഭാര്യ നൽകിയ പരാതി.
ഷക്കീൽ എന്നയാൾക്കെതിരെയാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. അതേസമയം എതിർത്തപ്പോൾ തന്നെയും കുടുംബത്തെയും മർദ്ദിച്ചെന്നും ഭാര്യ ഷബാന പരാതിയിൽ വ്യക്തമാക്കുന്നു. ദമ്പതികൾക്ക് ആറ് മക്കളുണ്ട്. പിതാവിന്റെ അവിഹിതബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് 15 വയസ്സുള്ള മകൻ ആ സ്ത്രീയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ദിവസം മുഴുവൻ ഇരുവരും വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു എന്നും ആദ്യം ആരും എന്നെ വിശ്വസിച്ചില്ല എന്നും പിന്നെ ഞാനും എന്റെ മകനും അവർക്കെതിരെ തെളിവുകൾ ശേഖരിച്ചുവെന്നും മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവർ തന്നെ വിവാഹം കഴിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നും മകൻ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്