രാജ്യത്ത് പാചകവാതക സിലിണ്ടറുകള്‍ക്ക് വില കൂടി. വാണിജ്യ സിലിണ്ടറിന്റെ വിലയിലാണ് വര്‍ധനയുണ്ടായത്. 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 49 രൂപയാണ് വര്‍ധിച്ചത്.
ഇതോടെ 1747 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, ബേക്കറികള്‍, കാറ്ററിങ് സംരംഭങ്ങള്‍ തുടങ്ങിയ ഭക്ഷ്യവിതരണ രംഗത്തുള്ളവരെയാകും വിലവര്‍ധന നേരിട്ട് ബാധിക്കുക.
അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225 രൂപ ഘട്ടംഘട്ടമായി കുറച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിന് ശേഷം ഗാര്‍ഹിക സിലിണ്ടര്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ രാജിവെച്ചു
ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്