സിജെപി നേതാക്കളായ അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല 

OCTOBER 19, 2026, 9:51 AM

ദില്ലി: സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും കസ്റ്റഡിയിൽ തുടരും. ഇരുവർക്കും ജാമ്യം നിഷേധിച്ചു.

2 ദിവസം കൂടി സിജെപി നേതാക്കൾ കസ്റ്റ‍ഡിയിൽ തുടരും. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. നേതാക്കള്‍ തിഹാര്‍ ജയിലില്‍ തുടരും.

സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ഇരുവരും ഇനിയും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

ജന്തർ മന്തറിൽ ചാടിക്കയറി പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും തിഹാർ ജയിലിൽ അടച്ചത്. അതിക്രമിച്ചു കടന്നതിന് പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചപ്പോഴുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ അഞ്ച് ദിവസത്ത ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മതിൽ ചാടി കടന്ന് ജന്തർ മന്തറിൽ പ്രതിഷേധിച്ചതിന് സിജെപി നേതാക്കൾ ഉൾപ്പെടെ 14 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam