പാക് സൈന്യത്തിന് ബെയ്ദു ഉപഗ്രഹസംവിധാനം പ്രാപ്യമാക്കാനൊരുങ്ങി ചൈന

MAY 22, 2025, 2:59 PM

ന്യൂഡല്‍ഹി: ചൈനയുടെ ഉപഗ്രഹസംവിധാനമായ ബെയ്ദുവിന്റെ സേവനം പാകിസ്ഥാന്‍ സൈന്യത്തിന് കൂടുതല്‍ ലഭ്യമാക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൈനയുടെയും പാകിസ്ഥാന്റെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെയ് 16 നാണ് ഇരു രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് സൈനികസംവിധാനങ്ങള്‍ക്ക് ഇന്ത്യ കനത്ത നാശം വിതച്ചിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ലാഹോറിലെ പാക് വ്യോമപ്രതിരോധ സംവിധാനവും എട്ടോളം പാക് സൈനിക ആസ്ഥാനങ്ങളും തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് കൂടുതല്‍ സഹായവുമായി ചൈന എത്തിയിരിക്കുന്നത്. ഉപഗ്രഹ കവറേജ് വര്‍ധിപ്പിക്കുന്നതിലൂടെ പാകിസ്ഥാന് കൂടുതല്‍ പിന്തുണയേകാനും ഇന്ത്യയുടെ നീക്കങ്ങളെക്കുറിച്ച് പാകിസ്ഥാനെ വിവരം ധരിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. 5 ജി വാര്‍ത്താവിനിമയസൗകര്യം ലഭ്യമാക്കുന്നതിലൂടെ പാകിസ്ഥാന് കൂടുതല്‍ പിന്തുണയ്ക്കാനാണ് ചൈനയുടെ നീക്കം.

ചൈനയുടെ പക്കല്‍ നിന്ന് ലഭിച്ച ജെറ്റുകളും മിസൈല്‍ സംവിധാനങ്ങളുമാണ് പാക് ആയുധശേഖരത്തിന്റെ ഭൂരിഭാഗവും. അവയുടെ മുനയൊടിക്കാന്‍ ഇന്ത്യയുടെ വ്യോമാക്രമണങ്ങള്‍ ധാരളമായിരുന്നു. അതിര്‍ത്തിയിലെ പാക് സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പത്തോളം ഉപഗ്രഹങ്ങളാണ് ഇന്ത്യ വിന്യസിച്ചിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam