ഡൽഹി: ഡിജിറ്റൽ അറസ്റ്റുകളും നിക്ഷേപ തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. 83,000-ത്തിലധികം വാട്ടസ്ആപ് അക്കൗണ്ടുകളും നിരവധി ആപ്പുകളും ബ്ലോക്ക് ചെയ്തതായി ആണ് ലഭിക്കുന്ന റിപ്പോർട്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സൈബർ കുറ്റവാളികൾക്കെതിരെ സമഗ്രമായ “ഡിജിറ്റൽ ആക്രമണം” ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
2025ന്റെ തുടക്കം മുതൽ 3,962 സ്കൈപ്പ് ഐഡികളും 83,867 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി തിരിച്ചറിഞ്ഞ 8.45 ലക്ഷം സിം കാർഡുകളും 2.39 ലക്ഷം മൊബൈൽ ഐഎംഇഐ നമ്പറുകളും തടഞ്ഞതായി കേന്ദ്രം അറിയിച്ചു.
ഇതിന് പുറമെ, ഓൺലൈൻ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്ന 827 മൊബൈൽ ആപ്പുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; കപ്പലുകള്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഇറാന് കര്‍ശന
'കടന്ന് പോകാന്‍ നിങ്ങള്‍ തന്നെയാണ് അനുമതി നല്‍കിയത്, എന്നിട്ടും വെടിയുതിര്‍ക്കുന്നു'; ഇന്ത്യന്‍ കപ്പലില്‍
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ; 12,980 കോടിയുടെ ഭാരത് മാരിടൈം ഇൻഷുറൻസ്
ഇന്ത്യയും ഇറാനും തമ്മില്‍ ശക്തമായ ബന്ധം: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന്