ഹൈദരാബാദ്: സീനിയേഴ്സിന്റെ ഉപദ്രവം സഹിക്കവയ്യാതെ എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജാദവ് സായ് തേജ (19) ആണ് മരിച്ചത്.സീനിയർ വിദ്യാർത്ഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് പറഞ്ഞ് പൊട്ടികരയുന്ന ഒരു വീഡിയോ മരിക്കുന്നതിനു തൊട്ടുമുൻപ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
താൻ കോളേജിൽ ചെന്നപ്പോൾ കുറച്ച് സീനിയർ വിദ്യാർത്ഥികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പല തവണ പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും വിദ്യാർത്ഥി വീഡിയോയിൽ പറയുന്നു.ഓരോ തവണയും വന്ന് പണം ചോദിച്ച് മർദിച്ചു. ഒരു ദിവസം നിർബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപ ബിൽ വന്നുവെന്നും അത് താൻ അടയ്ക്കേണ്ടി വന്നുവെന്നുമാണ് ജാദവ് സായ് തേജ വിഡിയോയിൽ പറയുന്നത്.
സമ്മർദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിദ്യാർത്ഥി വീഡിയോയിൽ പറയുന്നുണ്ട്. പൊട്ടിക്കരഞ്ഞ് രക്ഷിക്കണമെന്നും ജാദവ് പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
