ഹരിയാനയില്‍ ഹോം വര്‍ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ ടീച്ചര്‍ തലകീഴായി കെട്ടിയിട്ട് തല്ലി. ഹരിയാനയിലെ പാനിപ്പത്തിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.
കുട്ടിയെ തല്ലാൻ പ്രിൻസിപ്പൽ ഡ്രൈവറെ വിളിച്ചുവരുത്തിയതായും ആരോപണമുണ്ട്. സ്കൂൾ പ്രിൻസിപ്പലിനെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റീനയ്ക്കും ഡ്രൈവർ അജയ്ക്കും എതിരെ കേസെടുത്തു.
കുട്ടിയെ കയറുകൊണ്ട് ജനലിനരികില്‍ തലകീഴായി കെട്ടിത്തൂക്കിയതായുള്ള വിഡിയോയാണ് പുറത്തുവന്നത്. അടുത്തിടെ മാത്രമാണ് ഈ കുട്ടി സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്. ഡ്രൈവര്‍ അജയ് കുട്ടിയെ കെട്ടിത്തൂക്കുകയും ഇതിനിടെ കുട്ടിയെ അടിക്കുകയും ചെയ്തതായി പുറത്തുവന്ന വിഡിയോയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്