സൽമാൻ ഖാനെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണം; അയൽക്കാരനോട് ബോംബെ ഹൈക്കോടതി

JUNE 12, 2026, 3:02 AM

മുംബൈ: വസ്തു തർക്കവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള കുറിപ്പുകളും വീഡിയോകളും നീക്കം ചെയ്യുന്നത് പരിഗണിക്കണമെന്ന് അയൽവാസിയായ കേതൻ കക്കദിനോട് ബോംബെ ഹൈക്കോടതി. സൽമാൻ ഖാൻ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കവെ ജസ്റ്റിസ് ശർമ്മിള ദേശ്മുഖിന്റെ സിംഗിൾ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.

സൽമാൻ ഖാന്റെ പൻവേലിലുള്ള ഫാംഹൗസിന് സമീപമാണ് കേതൻ കക്കദിന്റെ വസ്തു സ്ഥിതി ചെയ്യുന്നത്. താരം പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ചുവെന്നും തന്റെ വസ്തുവിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നും ആരോപിച്ച് കേതൻ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ഇടുകയും ചില യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന്, 2022 ജനുവരിയിലാണ് സൽമാൻ ഖാൻ കേതനെതിരെ കോടതിയെ സമീപിക്കുന്നത്. കേതന്റെ പ്രസ്താവനകൾ തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലെ ഉള്ളടക്കം വർഗീയ വികാരം ഉണർത്താൻ പര്യാപ്തമാണെന്നും സൽമാൻ ഖാൻ ഹർജിയിൽ ആരോപിച്ചു.

vachakam
vachakam
vachakam

തനിക്ക് ഇടക്കാല ആശ്വാസം നൽകാൻ വിസമ്മതിച്ച സിവിൽ കോടതി ഉത്തരവിനെതിരെയാണ് സൽമാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. നിയമ വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരിയെറിയുന്നതിന് പകരം നിയമപരമായ സ്ഥാപനങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്ന് ജസ്റ്റിസ് ശർമ്മിള ദേശ്മുഖ് ഓർമ്മിപ്പിച്ചു. വാദത്തിനിടെ, സൽമാനെതിരായ ട്വീറ്റുകളും വീഡിയോകളും മറ്റ് ഓൺലൈൻ ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ ജസ്റ്റിസ് ദേശ്മുഖ് കേതനോട് നിർദ്ദേശിക്കുകയായിരുന്നു.

ഇത്തരം ആരോപണങ്ങൾ അടങ്ങിയ ഓൺലൈൻ ഉള്ളടക്കങ്ങൾ ഇപ്പോഴും വലിയ തോതിൽ പ്രചരിക്കുന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ഈ വീഡിയോകൾ ഓൺലൈനിൽ ഉണ്ടോ എന്ന് പരിശോധിച്ച് കോടതിയുടെ വിലപ്പെട്ട സമയം കളയാനാവില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി, മൂന്നാം കക്ഷികൾ അപ്‌ലോഡ് ചെയ്ത അത്തരം ഉള്ളടക്കങ്ങൾ ഉണ്ടെങ്കിൽ അവയും നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്ന് നിർദ്ദേശിച്ചു. ഈ വിഷയത്തിലെ ഓൺലൈൻ ഉള്ളടക്കങ്ങൾ വലിയ തോതിൽ കാഴ്ചക്കാരെ നേടുന്നതായും കോടതി നിരീക്ഷിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam