ബെംഗളൂരു: കർണാടകയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ബിജെപി നീക്കം. സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കും.
കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ഡിസംബർ 8 ന് കർണാടക നിയമസഭാ സമ്മേളനം നടക്കും. ഈ സമയത്ത് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കർണാടകയിലെ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ഹൈക്കമാൻഡ് ഇടപെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു.
29 ന് ഇരു നേതാക്കളും ഡൽഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും കാണും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിനെ നയിച്ചതും കോൺഗ്രസിന്റെ മുഖമായതും ഡി കെ ശിവകുമാറാണ്. എന്നാൽ എംഎൽഎമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം
"തെലങ്കാനയ്ക്ക് നൽകിയ ഗ്യാരൻ്റികൾ പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്"; രേവന്ത് റെഡ്ഡിക്കെതിരെ കെ.
ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം; 8,370 കോടിയുടെ ആണവ വിപ്ലവം യാഥാർത്ഥ്യത്തിലേക്ക്