സീറ്റ് വേണ്ടവർക്ക് ക്യു ആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്യാം; അവസരം ഒരുക്കി ബീഹാർ കോൺഗ്രസ് 

MAY 12, 2025, 9:34 AM

പട്ന:  സീറ്റ് വേണ്ടവർക്ക് ക്യു ആര്‍ കോഡ് വഴിരജിസ്റ്റര്‍ ചെയ്യാൻ അവസരം ഒരുക്കി ബീഹാർ കോൺഗ്രസ്. ബീഹാർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാമാണ്  പുതിയ സംരംഭത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സമഗ്രമായ സര്‍വ്വേ നടത്തുന്നുണ്ടെന്ന് രാജേഷ് റാം പറഞ്ഞു. ഓരോ സീറ്റുകളില്‍ നിന്നും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഞങ്ങള്‍ തെരഞ്ഞെടുക്കുക.

ഇന്ത്യാ സഖ്യത്തിനു കീഴില്‍, സീറ്റ് പങ്കിടല്‍ വ്യവസ്ഥ പ്രകാരം കോണ്‍ഗ്രസിന് അനുവദിച്ച സീറ്റുകളിലായിരിക്കും മത്സരിക്കുക. ക്യൂആര്‍ കോഡ് സിസ്റ്റം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിലെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് രാജേഷ് റാംപറഞ്ഞു.

vachakam
vachakam
vachakam

 ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ ഡിജിറ്റല്‍ അപേക്ഷാ ഫോമായിരിക്കും ലഭിക്കുക. അതില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നയാളുടെ പേര്, ബന്ധപ്പെടാനുളള വിവരങ്ങള്‍, നിയോജകമണ്ഡലം തുടങ്ങിയവ ഫില്‍ ചെയ്ത് നല്‍കണം. അപേക്ഷകന് കോണ്‍ഗ്രസുമായുളള ബന്ധം, മെമ്പര്‍ഷിപ് സ്റ്റാറ്റസ്, പാര്‍ട്ടി പരിപാടികളിലെ പങ്കാളിത്തം, അത് വ്യക്തമാക്കുന്ന 5 ഫോട്ടോകള്‍ തുടങ്ങി വിശദമായ ബയോഡാറ്റ പങ്കുവയ്ക്കണം.

സിറ്റിംഗ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ എല്ലാവരും ഈ സംവിധാനം ഉപയോഗിച്ചുതന്നെ സീറ്റിനായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് രാജേഷ് റാം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam