ആയുഷ്മാൻ ഭാരത് കാർഡ്: ഇ-കെ.വൈ.സി ഫോണിലൂടെ തന്നെ പൂർത്തിയാക്കാം; അറിയേണ്ട കാര്യങ്ങൾ

AUGUST 31, 2026, 11:09 PM

ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ഓഫ്ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം തന്നെ ഇ-കെ.വൈ.സി പൂർത്തിയാക്കുന്നതും അത്യന്താപേക്ഷിതമാണ്. ഇ-കെ.വൈ.സി പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കൂ. കഫേകൾ വഴിയോ നിങ്ങളുടെ പ്രദേശത്തെ ആശാ പ്രവർത്തകർ  വഴിയോ ഇത് ചെയ്യാം.

എന്നാൽ ആശാ പ്രവർത്തകരുടെ സഹായമില്ലാതെ തന്നെ നിങ്ങളുടെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് സ്വന്തമായും ഇ-കെ.വൈ.സി പൂർത്തിയാക്കാവുന്നതാണ്. ഇതിനായുള്ള ഘട്ടങ്ങൾ താഴെ നൽകുന്നു:

ഇ-കെ.വൈ.സി പൂർത്തിയാക്കേണ്ട വിധം:

vachakam
vachakam
vachakam

ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'ആയുഷ്മാൻ ഭാരത്' (Ayushman Bharat) ആപ്പ് ഡൗൺലോഡ് ചെയ്യുക.

ലോഗിൻ ചെയ്യുക: ആപ്പ് തുറന്ന ശേഷം 'Beneficiary' അല്ലെങ്കിൽ 'Operator' ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈൽ നമ്പറും ലഭിക്കുന്ന ഒ.ടി.പിയും (OTP) കാപ്ചയും നൽകി ലോഗിൻ ചെയ്യുക.

വിവരങ്ങൾ നൽകുക: തുടർന്ന് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം റേഷൻ കാർഡ് നമ്പറോ ആധാർ നമ്പറോ നൽകി വിവരങ്ങൾ ഫോമിൽ ലഭ്യമാക്കുക. (തുടർനടപടികൾക്കായി മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക).

vachakam
vachakam
vachakam

വിവരങ്ങൾ ചെക്ക്  ചെയ്യുക (Verification): ആധാർ ഒ.ടി.പി വഴി വിവരങ്ങൾ വെരിഫൈ ചെയ്ത ശേഷം പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുക.

വിലാസം സമർപ്പിക്കുക: നിങ്ങളുടെ പ്രദേശം (ഗ്രാമീണ മേഖല / നഗര മേഖല), സബ് ഡിവിഷൻ എന്നിവ കൃത്യമായി തിരഞ്ഞെടുക്കുക.

സബ്മിറ്റ് ചെയ്യുക: എല്ലാ വിവരങ്ങളും നൽകിയ ശേഷം കാപ്ച നൽകി ഫോം സമർപ്പിക്കുന്നതോടെ ഇ-കെ.വൈ.സി പൂർത്തിയാകും.

vachakam
vachakam
vachakam

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ കാർഡിന്റെ നിലവിലെ സ്ഥിതി (Verification Pending / State Verification) ആപ്പിൽ തന്നെ പരിശോധിക്കാവുന്നതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam