അയോധ്യ സംഭാവനക്കൊള്ള; ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി ജഗദീഷ് അഫാലെയെ തെരഞ്ഞെടുത്തു

JULY 30, 2026, 12:45 AM

ലഖ്‌നൗ: അയോധ്യ സംഭാവനക്കൊള്ളയ്ക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി ജഗദീഷ് അഫാലെയെ തെരഞ്ഞെടുത്തു. സെപ്റ്റംബർ രണ്ടിന് ചേരുന്ന യോഗത്തിൽ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പിനായി ഇടക്കാല ജനറൽ സെക്രട്ടറി കൃഷ്ണ മോഹനൊപ്പം ജോയിന്റ് സിഗ്നേറ്ററിയായും അഫാലെയെയാണ് തീരുമാനിച്ചിരിക്കുന്നത്. 

ഐഐടി ബോംബെയിലെ പൂർവ വിദ്യാർത്ഥിയായ അഫാലെ രാമക്ഷേത്ര നിർമാണത്തിന്റെ മേൽനോട്ടം വഹിച്ച എഞ്ചിനീയറുമാണ്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലകൾ ഇനി സെക്രട്ടറിക്കായിരിക്കും.ഭാരവാഹിയായി പ്രവർത്തിക്കുമെങ്കിലും അഫാലെ ട്രസ്റ്റിൽ അംഗമായിരിക്കില്ല. ഭരണപരമായ പുതിയ മാറ്റങ്ങളുടെ ഭാഗമായാണ് ആദ്യമായി സെക്രട്ടറി പോസ്റ്റ് സജ്ജീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി ട്രസ്റ്റിന്റെ ആഭ്യന്തരരകാര്യങ്ങളിൽ അഫാലെ സജീവമാണ്. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, അംഗമായ അനിൽ മിശ്ര എന്നിവരുടെ രാജിയ്ക്ക് ശേഷം ജൂലായ് ആറിന് നടന്ന യോഗത്തിലാണ് അഫാലെയുടെ പേര് നിർദേശിക്കപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam