ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; സൈനികനും ഭാര്യയും അറസ്റ്റിൽ 

MARCH 26, 2024, 8:52 PM

ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സൈനികനും ഭാര്യയും അറസ്റ്റിലായതായി റിപ്പോർട്ട്. 11 വയസ്സുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

അറസ്റ്റിലായ സൈനികൻ്റെ ഭാര്യ പെൺകുട്ടിയുടെ ബന്ധുവാണ്. 11 കാരിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. പിന്നാലെ അച്ഛനും ഉപേക്ഷിച്ചു പോയി. ഇതോടെയാണ് ഇവർ പെൺകുട്ടിയെ ദത്തെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. 

ഇന്ത്യൻ ആർമിയിൽ സുബേദാറും ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്നതുമായ സൈനികൻ ഒരു മാസത്തെ അവധിക്ക് കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇയാൾ 11 കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

vachakam
vachakam
vachakam

പീഡനത്തിന് പിന്നാലെ പെൺകുട്ടി സൈനികൻ്റെ ഭാര്യയോട് പരാതിപ്പെട്ടു. എന്നാൽ പൊലീസിൽ അറിയിക്കുന്നതിന് പകരം വിഷയം മറച്ചുവെക്കാനാണ് ഇവർ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. മാർച്ച് 22ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ബോധരഹിതയായ പെൺകുട്ടിയെ ദമ്പതികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തി. ദമ്പതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam