ജമ്മുകശ്മീരില്‍ പാക് ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവയ്പ്പിനിടെ വീരമൃത്യു വരിച്ചത്.
നിയന്ത്രണരേഖയ്ക്കടുത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവയ്പില്‍ മുരളിക്ക് സാരമായി പരുക്കേല്‍ക്കുകയായിരുന്നു.
ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തവേയാണ് വീരമൃത്യു.
ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ലയാണ് മുരളി നായികിന്‍റെ സ്വദേശം. കര്‍ഷക കുടുംബത്തില്‍ നിന്ന് സൈന്യത്തിലെത്തിയ മുരളിക്ക് നിയന്ത്രണ രേഖയ്ക്കരികിലാണ് പോസ്റ്റിങ് ലഭിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്