അമൃത്‌സര്‍: പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യയിൽ കനത്ത ജാഗ്രത. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പൊലീസ് വ്യക്തമാക്കി.
അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകും വരെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. 'എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കാനും വിമാനത്താവളങ്ങള്‍ അടച്ചിടാനും ഞങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അമൃത്‌സര്‍ വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടും. കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം 21 വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്' എന്നാണ് പൊലീസ് വൃത്തങ്ങള്‍ എഎന്‍ഐയോട് വ്യക്തമാക്കിയത്.
അതുപോലെ തന്നെ രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളും ഇതിനോടൊപ്പം ജാഗ്രത പാലിക്കുന്നുണ്ട്. എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ വിമാന കമ്പനികള്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കുന്നതായി ഇന്നലെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്