ന്യൂഡല്‍ഹി: ഭീകരതയെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പങ്കുവയ്ക്കുന്നതിനാണ് സര്‍വകക്ഷി സംഘം വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നത് തുറന്ന് കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ 9/11 സ്മാരകം സന്ദര്‍ശിക്കുമെന്നും ഗയാനയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയും ഉദ്യോഗസ്ഥരെ കാണുകയും ചെയ്യുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിദേശത്ത് രാഷ്ട്രീയം കളിക്കാനില്ല. വിദേശത്തേക്ക് പോകുന്നത് ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ അനുഭവിക്കുന്ന ഭീകരതയെ കുറിച്ച് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ ഫോട്ടോയും തരൂര്‍ എക്സില്‍ പങ്കുവച്ചു. മറ്റുള്ളവര്‍ യാത്രമധ്യേ ചേരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഗയാന, പനാമ, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്ക് ഒരു സര്‍വകക്ഷി സംഘത്തെ നയിച്ചുകൊണ്ട് ഞാന്‍ പോവുകയാണ്. തങ്ങള്‍ പോകുന്നത് രാജ്യത്തിനുവേണ്ടി സംസാരിക്കാനും, നമ്മുടെ രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെ കുറിച്ച് പറയാനുമാണെന്ന് ശശി തരൂര്‍ എക്സില്‍ കുറിച്ചു. ഇന്ത്യ സംരക്ഷിക്കപ്പെടേണ്ട രാജ്യമാണെന്ന് വിദേശരാജ്യങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദത്തിന് മുമ്പില്‍ നമ്മുടെ രാജ്യം നിശബ്ദമാകില്ല. സത്യത്തിന് മുകളില്‍ നിസംഗത വിജയിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനത്തിന്റെയും പ്രത്യാശയുടെയും ദൗത്യമാണിത്. ഇന്ന് ലോകത്ത് നാം സംരക്ഷിക്കേണ്ട എല്ലാ മൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത് എന്ന് ഏവരേയും ഓര്‍മ്മിപ്പിക്കുന്നതിനായുള്ള ഒരു ദൗത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
