വെടിനിർത്തലിന് പിന്നാലെ സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

MAY 12, 2025, 1:58 AM

ഡൽഹി: ഇന്ത്യ പാകിസ്ഥാൻ വെടി നിർത്തലിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്നതായി റിപ്പോർട്ട്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തിരിക്കുന്നത്. 

അതേസമയം ഉടൻ തന്നെ വിമാനത്താവളങ്ങള്‍ തുറക്കും എന്നാണ് ലഭിക്കുന്ന വിവരം. തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു എന്നാണ് ലഭിക്കുന്ന വിവരം. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പുറത്തു വന്ന അറിയിപ്പ്.

അടച്ചതിന് ശേഷം മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറക്കുന്നത്. മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നതെങ്കിലും വെടിനിര്‍ത്തൽ കരാര്‍ വന്നശേഷം അതിര്‍ത്തി ശാന്തമായതോടെയാണ് പെട്ടെന്ന് തുറക്കാനുള്ള തീരുമാനമെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam