വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

OCTOBER 9, 2026, 12:04 AM

ഡൽഹി: വ്യോമയാന ഇന്ധനവിലയിലെ തുടർച്ചയായ വർധനയെ തുടർന്ന് വിമാന ടിക്കറ്റുകളുടെ ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ പുതിയ ബുക്കിംഗുകൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകമാകുന്നത്. നേരത്തേ ഇൻഡിഗോയും ഇന്ധന സർചാർജ് പരിഷ്കരിച്ചിരുന്നു.

പുതുക്കിയ നിരക്കനുസരിച്ച് ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും 1,500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 1,200 രൂപയുമാണ് ഇന്ധന സർചാർജ്. അന്താരാഷ്ട്ര സർവീസുകളിലും ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയിലേക്കുള്ള യാത്രകൾക്ക് 215 യുഎസ് ഡോളറും ഓസ്‌ട്രേലിയയിലേക്ക് 210 ഡോളറും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 135 ഡോളറുമാണ് പുതുക്കിയ സർചാർജ്.

ഒക്ടോബർ ഒമ്പതിന് അർധരാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിലും അന്നേ ദിവസം രാവിലെ 11 മുതൽ എയർ ഇന്ത്യയിലും നടത്തുന്ന പുതിയ ബുക്കിംഗുകൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമാകും.

vachakam
vachakam
vachakam

വിമാന സർവീസുകളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും വ്യോമയാന ഇന്ധനത്തിനായാണ് ചെലവാകുന്നത്. ആഗോള എണ്ണവിലയിലെ മാറ്റങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെത്തുടർന്ന് ഉയർന്ന പ്രവർത്തനച്ചെലവുമാണ് സർചാർജ് വർധിപ്പിക്കാൻ കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. വർധിച്ച ചെലവിന്റെ ഒരു ഭാഗം നികത്താനാണ് നടപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam