അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തമുണ്ടായി ഒരുവർഷം കഴിയുകയാണ്. ഇപ്പോഴും ദുരന്തത്തിൻ്റെ ഞെട്ടൽ തന്നെ വിട്ട് പോയിട്ടില്ലെന്ന് പറയുകയാണ് ദുരന്തത്തെ അതിജീവിച്ച ഏക വ്യക്തിയായ വിശ്വകുമാർ രമേശ്.
വിമാനപകടം തീർത്ത ഭീതി തൻ്റെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നും എന്നും പ്രയാസമ്മേറിയ ഓർമ്മകളുമായി പോരാടുകയാണെന്നും അദേഹം പറഞ്ഞു.
'നിങ്ങൾ കരുതുന്നത് താൻ ദുരന്തത്തെ അതിജീവിച്ചെന്നാണ് എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ദുരന്തത്തിൻ്റെ ആഘാതത്തെയും അത് ഉണ്ടാക്കിയ ഭീതിയും എന്നെ വിട്ട് പോയിട്ടില്ല. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.
ദുരന്തത്തിൽ ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യമാണ്. പക്ഷേ അതിന് ശേഷമുള്ള അതിജീവനം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ദുരന്തത്തിന് ശേഷം ഞാൻ നേരിട്ട കാര്യങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത വിധം ബുദ്ധിമുട്ടുള്ളതായിരുന്നു. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഇപ്പോഴും ബുദ്ധിമുട്ടുന്നു'; എന്നാണ് രമേശ് പറഞ്ഞത്.
എയർ ഇന്ത്യ 171 വിമാനത്തിൽ 11A നമ്പർ സീറ്റായിരുന്നു ഇദ്ദേഹത്തിന്റേത്. കഴിഞ്ഞ വർഷം ജൂൺ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തം നടന്നത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
