തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞ് നടൻ വിജയ്. തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്. പുതിയ രാഷ്ട്രീയ യാത്രയിൽ ആശംസ അറിയിച്ച സിനിമ, രാഷ്ട്രീയ, മാധ്യമ മേഖലയിൽ നിന്നുള്ള എല്ലാവർക്കും നന്ദിയെന്നും വിജയ് വാർത്താക്കുറുപ്പിൽ അറിയിച്ചു.
വർഷങ്ങളായുള്ള പ്രവർത്തനങ്ങളുടെ വലിയ ചുവടുവയ്പ്പാണ് വെള്ളിയാഴ്ച ഔപചാരിക പ്രസ്താവനയോടെ താരം നടത്തിയത്. 2026ലെ തിരഞ്ഞെടുപ്പിലായിരിക്കും തൻ്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുകയോ മറ്റ് പാർട്ടികളെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കാരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അങ്ങനെ എങ്കില്‍ ദളപതി 69 ആയിരിക്കും വിജിയിയുടെ അവസാന ചിത്രം. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്.
വിജയ്ക്ക് സിനിമ മതിയെന്ന് ചിലര്‍ പറയുമ്പോള്‍, നടന്‍ ആയിരിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന വിജയ് രാഷ്ട്രീയത്തില്‍ വന്നാല്‍ നല്ലതായിരിക്കുമെന്ന് മറ്റ് ചിലരും പറയുന്നു.
— TVK Vijay (@tvkvijayoffl) February 4, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്