ന്യൂഡെല്‍ഹി: നാല് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ആംആദ്മി പാര്‍ട്ടി (എഎപി). ഗുജറാത്തിലെയും പഞ്ചാബിലെയും ഓരോ സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എന്നിവ ഓരോ സീറ്റ് വീതം നേടി.
പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ഗുജറാത്തിലെ വിസവദറിലുമാണ് എഎപി വിജയം നേടിയത്. മുന്‍ എഎപി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇറ്റാലിയ വിസവദറില്‍ 17,554 വോട്ടുകള്‍ക്ക് ബിജെപിയുടെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി. ലുധിയാന വെസ്റ്റില്‍ എഎപിയുടെ സഞ്ജീവ് അറോറ വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് ഭരത് ഭൂഷണ്‍ ആഷുവിനെ 10,637 വോട്ടുകള്‍ക്കാണ് അറോറ പരാജയപ്പെടുത്തിയത്.
ഗുജറാത്തിലെ തങ്ങളുടെ ശക്തികേന്ദ്രമായ കാഡി ബിജെപി നിലനിര്‍ത്തി. കാഡിയില്‍, ബിജെപിയുടെ രാജേന്ദ്ര ചാവ്ഡ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശ് ചാവ്ഡയെ 39,452 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഫെബ്രുവരിയില്‍ സിറ്റിംഗ് എംഎല്‍എ കര്‍സന്‍ഭായ് പഞ്ചാബായ് സോളങ്കി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.
പശ്ചിമ ബംഗാളിലെ കാളിഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനായാസ വിജയം നേടി. ടിഎംസി സ്ഥാനാര്‍ത്ഥി അലിഫ അഹമ്മദ് 50,049 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ആശിഷ് ഘോഷിനെ പരാജയപ്പെടുത്തി.
കേരളത്തിലെ നിലമ്പൂര്‍ സീറ്റാണ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച ഏക സീറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
