ദിസ്പൂര്‍: അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ആധാര്‍ കാര്‍ഡ് വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് പുതുതായി ആധാര്‍ കാര്‍ഡ് അനുവദിക്കുന്നത് തടയാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റം സംസ്ഥാന സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണായക നീക്കം. ഇത്തരം കുടിയേറ്റങ്ങള്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ ദോഷകരമായി ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ തീരുമാനപ്രകാരം മുതിര്‍ന്നവര്‍ക്ക് ഇനി മുതല്‍ എളുപ്പത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കില്ല. എന്നാല്‍ അടിയന്തര സാഹചര്യങ്ങളിലോ പ്രത്യേക വ്യക്തികള്‍ക്കോ ആധാര്‍ അനുവദിക്കേണ്ടി വന്നാല്‍, അതീവ ജാഗ്രതയോടെയുള്ള കടുത്ത പരിശോധനകള്‍ക്ക് ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. അനധികൃത കുടിയേറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
