പിണങ്ങിപ്പോയ ഭാര്യ തിരികെയെത്താൻ നാല് വയസുകാരിയെ ബലി നൽകാനൊരുങ്ങി യുവാവ്; കിട്ടിയത് എട്ടിന്റെ പണി 

NOVEMBER 8, 2024, 4:04 PM

ലുധിയാന: പിണങ്ങിപ്പോയ ഭാര്യ തിരികെയെത്താൻ നാല് വയസുകാരിയെ ബലി നൽകണമെന്ന് യുവാവിനോഫ്ദ് ആവശ്യപ്പെട്ട് മന്ത്രവാദി. ഇതിന് പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലി നടത്താൻ ശ്രമിച്ച യുവാവിന് യുവാവിന് പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ലുധിയാനയിലാണ് സംഭവം ഉണ്ടായത്.

ലുധിയാനയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് യുവാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. 10000 രൂപ പിഴയടയ്ക്കാൻ വീഴ്ച വരുത്തിയാൽ രണ്ട് മാസം കൂടി യുവാവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

2022 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ധർമീന്ദർ സപേര എന്ന യുവാവാണ് കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ ബാലികയെ തട്ടിക്കൊണ്ട് പോയത്. 

vachakam
vachakam
vachakam

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസ് ധർമീന്ദർ സപേരയെ പൊലീസ് പിടികൂടിയത്. വീടിന് സമീപത്ത് നരബലി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായ വിവരം ലഭിച്ചതിനേ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. യുവാവിന്റെ പെരുമാറ്റ ദൂഷ്യം മൂലം ഭാര്യ പിണങ്ങി ബിഹാറിലുള്ള സഹോദരന്റെ വീട്ടിൽ പോയി താമസിക്കാൻ തുടങ്ങിയതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനായി സമീപിച്ച മന്ത്രവാദിയാണ് നരബലിക്ക് നിർദ്ദേശം നൽകിയതെന്നാണ് യുവാവ് പൊലീസിനോട് ഏറ്റുപറഞ്ഞത്‌.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam