റോഡരികിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാര്‍ പാഞ്ഞുകയറി ദാരുണാന്ത്യം

SEPTEMBER 6, 2025, 9:34 PM

റോഡരികിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാര്‍ പാഞ്ഞുകയറി ദാരുണാന്ത്യം.പ്രസിദ്ധമായ ലാല്‍ബഗ്ച രാജാ ഗണപതി മണ്ഡലിന് മുന്നിലാണ് അപകടം നടന്നത്.മുംബൈ കലാച്ചോവ്കിയില്‍ നടന്ന അപകടത്തില്‍ ചന്ദ്ര വജന്‍ദാരാണ് കൊല്ലപ്പെട്ടത്. ചന്ദ്രയുടെ 11 വയസുകാരനായ മൂത്ത സഹോദരന്‍ ഷൈലു വജന്‍ദാറിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

കാറിന്റെ അതിവേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു.അപകടത്തിന് ശേഷം ഇരുവരെയും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രയെ രക്ഷിക്കാനായില്ല.അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam