ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസ്; അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി

NOVEMBER 8, 2024, 4:43 PM

ഡൽഹി: ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസിൽ അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. ജഡ്ജിമാർക്കും കോടതിക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച സംഭവത്തിൽ ആണ് അഭിഭാഷകൻ കുറ്റക്കാരനാണെന്ന് ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തിയത്. 

സഞ്ജീവ് കുമാർ എന്ന അഭിഭാഷകനാണ് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കോടതികളോടും നീതിന്യായ വ്യവസ്ഥയോടും ബഹുമാനമില്ലാത്ത അഭിഭാഷകൻ ക്ഷമാപണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ  പെരുമാറ്റം കോടതികളെ അപകീർത്തിപ്പെടുത്തുന്നതാണ്. അഭിഭാഷകനായ ഒരാൾ ഇങ്ങനെ പെരുമാറിയാൽ ശിക്ഷിക്കാതെ വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

വെർച്വൽ നടപടിക്രമങ്ങൾക്കിടെ അഭിഭാഷകൻ  ജഡ്ജിമാർക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തുകയും ചാറ്റ് ബോക്സിൽ അവഹേളിക്കുന്ന അഭിപ്രായങ്ങളിടുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam