കോയമ്പത്തൂരിൽ 82 വയസ്സുള്ള മലയാളി വയോധിക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

MARCH 6, 2026, 6:13 AM

കോയമ്പത്തൂർ: മലയാളിയായ 82 കാരി കസ്തൂരിക്കുട്ടി നഞ്ചുണ്ടപുരത്തെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവർക്കൊപ്പം വീട്ടിൽ മകൻ ഡോ. രാംകുമാർകുട്ടി മാത്രമാണ് താമസിച്ചിരുന്നത്, എന്നാൽ അദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മാതാവിനെയും ജോലിക്കാരിയെയും ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ബന്ധപ്പെടാനായില്ല. തുടർന്ന് സമീപവാസിയോട് വീട്ടിൽ പോയി നോക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് അവർ എത്തിയപ്പോഴാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കസ്തൂരിക്കുട്ടിയുടെ കൈകളും കാലുകളും ബന്ധിച്ച നിലയിലും വായ അടച്ച നിലയിലുമായിരുന്നു. വയോധിക ധരിച്ചിരുന്ന സ്വർണമാലയും കാണാതായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam