വസ്തു തര്‍ക്കം അതിരുവിട്ടു; വെടിവെപ്പിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ 3 ജീവൻ 

FEBRUARY 3, 2024, 9:21 AM

ലക്നൗ: വസ്തുവിനെച്ചൊല്ലി ദീര്‍ഘനാളായി നിലനിൽക്കുന്ന തര്‍ക്കം കലാശിച്ചത് വെടിവെപ്പിൽ. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. വീടിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുമുണ്ട്.

എസ്‌യുവി കാറിൽ കൂട്ടാളികളോടൊപ്പം എത്തിയ ലല്ലൻ ഖാൻ വീട്ടിലുണ്ടായിരുന്നവരെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു. 

vachakam
vachakam
vachakam

ആദ്യം വെടിയുതിർത്ത ഇവർ പിന്നീട് വീട്ടിലുള്ളവരോട് സംസാരിക്കുന്നതും തർക്കിക്കുന്നതും കാണാം. ബന്ധുക്കളായ ഇവര്‍ക്കിടയിൽ ഒരു ഭൂമിയെച്ചൊല്ലി നിലനിന്നിരുന്ന തര്‍ക്കമായിരുന്നു വിഷയം. 

സംസാരം പ്രകോപനത്തിലേക്ക് നീങ്ങിയതോടെ ലല്ലൻ ഖാൻ വീണ്ടും വെടിയുതിർത്തു. തോക്ക് ചൂണ്ടി പരക്കെ വെടിവെക്കുകയായിരുന്നു.  വീട്ടമ്മയും 17 വയസുള്ള മകനും മരുമകനുമാണ് മരിച്ചത്.  പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam