ഇംഫാല്‍: അനധികൃതമായി താമസിക്കുകയായിരുന്ന 29 ബംഗ്ലാദേശികളെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നിന്ന് പിടികൂടിയതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. അസമില്‍ നിന്നുള്ള ആധാര്‍ കാര്‍ഡുകളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മയങ് ഇംഫാല്‍ ബെംഗൂണ്‍ മേഖലയിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടിയതായി മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂര്‍ സര്‍ക്കാരിന്റെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന്റെ മാനദണ്ഡങ്ങള്‍ ഇവര്‍ ലംഘിച്ചെന്ന് ബിരേന്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
29 പേരെയും ചൊവ്വാഴ്ച അസം അധികൃതര്‍ക്ക് കൈമാറുമെന്ന് സിംഗ് പറഞ്ഞു. ഇവര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നല്‍കിയതിന് ഉത്തരവാദിയായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
മണിപ്പൂരില്‍ ബംഗ്ലാദേശില്‍ നിന്നുള്ള കൂടുതല്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് സംശയിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്