21കാരിയായ യൂട്യൂബര്‍  ജീവനൊടുക്കിയ നിലയിൽ; അന്വേഷണം ആരംഭിച്ചു

FEBRUARY 26, 2026, 4:40 AM

ഹൈദരാബാദ്: യൂട്യൂബറും ബി.എസ്.സി വിദ്യാർത്ഥിനിയുമായ 21കാരിയെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബോനു കൊമാലി എന്ന യുവതിയാണ് മരിച്ചത്. അമ്മയ്ക്ക് “ഐ ലവ് യൂ സോ മച്ച്” എന്ന സന്ദേശം ഫോണിൽ അയച്ചതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ പഠിച്ചിരുന്ന കൊമാലി 11 മാസമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയായിരുന്നു. യൂട്യൂബിൽ കണ്ടന്റ് ക്രിയേറ്ററായും സജീവമായിരുന്നു. അമ്മയ്ക്ക് സന്ദേശം അയച്ചതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് ഫോൺ എടുക്കാതിരുന്നതോടെ അമ്മ സുഹൃത്തിനെ വിവരം അറിയിച്ചു. 

ഉച്ചയ്ക്ക് ശേഷം ഫ്ലാറ്റിലെത്തിയ പൊലീസ് വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സി.എച്ച്. വെങ്കണ്ണ പറഞ്ഞു. പ്രണയബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മാനസിക സമ്മർദ്ദവും സംഭവത്തിന് കാരണമായിരിക്കാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. 27കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുമായുള്ള മൂന്ന് വർഷത്തെ ബന്ധം അടുത്തിടെ അവസാനിച്ചിരുന്നതായും, ആറുമാസം മുൻപ് ആത്മഹത്യാശ്രമം നടത്തിയതായും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam