ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹര്‍വാന്‍ മേഖലയില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.
പ്രദേശത്ത് വിദേശികളായ ഒരു സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസിന്റെയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെയും (സിആര്‍പിഎഫ്) സംയുക്ത സംഘം തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്