കീവ്: ധനകാര്യ മന്ത്രി യൂലിയ സ്വിറിഡെങ്കോയെ ഉക്രെയ്‌ന്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുഎസ്-ഉക്രെയ്ന്‍ ധാതു ഉടമ്പടി ചര്‍ച്ചകളില്‍ ഉക്രെയ്ന്‍ പക്ഷത്തെ നയിച്ചത് യൂലിയയായിരുന്നു. കഴിഞ്ഞ ദിവസം രാജിവെച്ച ഡെനിസ് ഷ്മിഹാലിന് പകരമാണ് യൂലിയ നിയമിതയാകുന്നത്.
2020 മാര്‍ച്ച് നാലിന് അധികാരമേറ്റ ഡെനിസ് ഷ്മിഹാല്‍ അഞ്ച് വര്‍ഷത്തിലേറെക്കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. കാബിനറ്റ് പുനസംഘടനയില്‍ അദ്ദേഹം പ്രതിരോധ മന്ത്രി സ്ഥാനത്തെത്തുമെന്നാണ് സൂചന.
റഷ്യയുമായി ദീര്‍ഘകാലമായി തുടരുന്ന യുദ്ധത്തില്‍ പരിക്ഷീണിതമായ രാജ്യത്തെ ഊര്‍ജ്ജസ്വലമാക്കുന്നതിനും ആഭ്യന്തര ആയുധ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി പ്രസിഡന്റ് സെലെന്‍സ്‌കി കാബിനറ്റ് പുനഃസംഘടിപ്പിച്ചു വരികയാണ്. മന്ത്രിമാരുടെ നിരയില്‍ കാര്യമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്