ഫ്രഞ്ച് മെനുവും അപൂർവ വൈനുകളും; ട്രംപിനായി വിംഡ്സർ കൊട്ടാരത്തിൽ രാജകീയ വിരുന്ന്

SEPTEMBER 17, 2025, 9:02 PM

രാജകീയ വിരുന്നുകൾ (State Banquet) സാധാരണ രാജാവിന്റെ ആതിഥ്യമരുളലിന്റെ പരമോന്നത പ്രകടനമാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുകെ സന്ദർശനത്തിനിടെ വിംഡ്സർ കൊട്ടാരത്തിലെ St George’s Hall-ൽ സംഘടിപ്പിച്ച വിരുന്നും അതിന് വിട്ടുവീഴ്ചയില്ലാത്ത ഉദാഹരണമായിരുന്നു.

160 അതിഥികൾക്കായി തയ്യാറാക്കിയ വിരുന്നിൽ മെനു ഫ്രഞ്ചിൽ ആണ് എഴുതിയിരുന്നത്.

വിരുന്നിലെ പ്രധാന വിഭവങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

vachakam
vachakam
vachakam

  • സ്റ്റാർട്ടർ: ഹാംപ്ഷയർ വാട്ടർക്രെസ് പന്നാക്കോട്ട, പാർമസൻ ഷോർട്‌ബ്രെഡ്, ക്വെയിൽ മുട്ട സാലഡ്
  • പ്രധാനഭക്ഷണം: ഓർഗാനിക് നോർഫോക് ചിക്കൻ ബലോട്ടിൻ, സുക്കിനിയിൽ പൊതിഞ്ഞത്, തൈം-സേവറി ജ്യൂസ് ചേർത്ത്
  • ഡെസേർട്ട്: വാനില ഐസ്‌ക്രീം ബോംബ്, കെൻ്റ് റാസ്ബെറി സോർബെ, വിറ്റോറിയ പ്ലം

വൈനും പ്രത്യേക പാനീയങ്ങളും

  • വൈനുകൾ: 2016 Wiston Estate Cuvée, 2018 Domaine Bonneau de Martray Corton-Charlemagne Grand Cru, 2000 Ridge Vineyards Monte Bello, 1998 Pol Roger Champagne
  • കോക്ക്ടെയിൽ: “Transatlantic Whisky Sour” – Johnnie Walker, മർമലേഡ്, പിക്കാൻ ഫോം, മാഷ്മലോയും ബിസ്കറ്റും ചേർന്ന പ്രത്യേക വിഭവം

വിരുന്നിൽ സീറ്റ് ക്രമീകരണത്തിനും പ്രത്യേകതകൾ ഉണ്ടായിരുന്നു. അത് എങ്ങനെ എന്ന് നോക്കാം 

  • 47 മീറ്റർ നീളമുള്ള വിരുന്ന് മേശയുടെ മദ്ധ്യത്തിൽ കിംഗ് ചാൾസും ട്രംപും ഇരുന്നു. ട്രംപിന്റെ വലതുഭാഗത്ത് കാതറിൻ (പ്രിൻസസ് ഓഫ് വെയിൽസ്), ഇടതുഭാഗത്ത് രാജാവ്.
  • ഫസ്റ്റ് ലേഡി മെലാനിയ – ക്വീൻ കമില്ലയുടെയും പ്രിൻസ് ഓഫ് വെയിൽസിന്റെയും ഇടയിൽ
  • യു.എസ്. അംബാസഡർ വാർൻ സ്റ്റീഫൻസ് – പ്രിൻസസ് ആൻ, ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ് എന്നിവരുടെ ഇടയിൽ
  • പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ – ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പ് സിഇഒ സ്റ്റീഫൻ ഷ്വാർട്സ്മാന്റെ അടുത്ത്
  • കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക് – OpenAI സിഇഒ സാം ആൽട്ട്മാന്റെ അടുത്ത്
  • ആപ്പിൾ സിഇഒ ടിം കുക്ക് – ട്രംപിന്റെ മകൾ ടിഫാനിയുടെ സമീപം എന്നിങ്ങനെ ആണ് വിരുന്നിൽ ഇരുന്നത്.

സിനിമാതാരങ്ങളോ ഹോളിവുഡ് താരങ്ങളോ ഇല്ലാത്ത വിംഡ്സർ കൊട്ടാരത്തിലെ വിരുന്നിൽ രാഷ്ട്രീയ നേതാക്കളും ബിസിനസ് ലോകത്തെ പ്രമുഖരും പങ്കെടുത്തു. ആക്ഷരാർത്ഥത്തിൽ ഇത് ഒരു രാജകീയ വിരുന്ന് തന്നെ ആയിരുന്നു എന്ന് നിസംശയം പറയാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam