ലണ്ടൻ : പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും ഓസ്ട്രേലിയയും കാനഡയും.ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
പലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു.സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ താൻ വ്യക്തമായി പ്രസ്താവിക്കുന്നുവെന്ന് പറഞ്ഞായിരുന്നു കിയേർ സ്റ്റാമെറിന്റെ പ്രഖ്യാപനം.യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് ബന്ദികളെ വിട്ടയക്കണമെന്നും യുകെ ആവശ്യപ്പെട്ടു.
പലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യത്തെ ജി 7 രാജ്യമാണ് കാനഡ. തൊട്ടുപിന്നാലെ ആയിരുന്നു ഓസ്ട്രേലിയയുടെ അംഗീകാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
