റഷ്യക്ക് നേരെ ഉക്രെയ്ൻ ദീർഘദൂര മിസൈലുകൾ തൊടുത്താൽ നാറ്റോയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. റഷ്യൻ അതിർത്തിക്കുള്ളിൽ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ ഉക്രെയ്ന് അനുമതി നൽകാൻ സഖ്യകക്ഷികൾ തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് പുടിൻ്റെ ഭീഷണി.
പാശ്ചാത്യ രാജ്യങ്ങൾ നിർമ്മിച്ച ദീർഘദൂര മിസൈലുകൾ ഉക്രെയ്ൻ റഷ്യക്കെതിരെ ഉപയോഗിച്ചാൽ നാറ്റോക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നാണ് പുടിൻ്റെ വെല്ലുവിളി. ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി തൻ്റെ സഖ്യകക്ഷികളോട് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
യുഎസിലെയും ബ്രിട്ടനിലെയും വിദേശകാര്യ മന്ത്രിമാർ കിയെവിൽ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ അതിർത്തിക്കുള്ളിൽ ഉക്രെയ്‌നിന് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാനാകുമെന്ന് തുടർന്ന് നടന്ന പത്രസമ്മേളനം സൂചന നൽകി. ഇറാൻ റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നിലപാട് മാറ്റം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തികളിലൊന്നാണ് റഷ്യ. റഷ്യയുടെ സഖ്യകക്ഷിയായ ചൈനയുമായി നിലവിൽ നാവിക അഭ്യാസങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ചൈനയുമായി റഷ്യയ്ക്ക് വ്യാപാര ബന്ധങ്ങളുമുണ്ട്.
ഈ സാഹചര്യവും നിലവിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. അതേസമയം 2022ൽ റഷ്യ ആരംഭിച്ച അധിനിവേശത്തിലൂടെ യുക്രെയ്‌നിൻ്റെ 18 ശതമാനം മേഖല മാത്രമാണ് റഷ്യൻ നിയന്ത്രണത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്