വത്തിക്കാൻ സിറ്റി: കന്യാമറിയത്തെക്കുറിച്ചുള്ള പ്രയോഗങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ. സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ഉചിതമല്ലെന്ന് വിശ്വാസികളെ സഭ അറിയിച്ചു.
യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ പറയുന്നു.
വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാം. നൂറ്റാണ്ടുകളായി സഭയിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാനാണ് രേഖ തയാറാക്കിയത്.
'ദൈവമാതാവ്', 'ദൈവജനത്തിന്റെ മാതാവ്' എന്നീ സ്ഥാന പേരുകളും ഉപയോഗിക്കാം. രക്ഷയുടെയും കൃപയുടെയും കർത്താവിനെ ലോകത്തിന് നൽകിയ അമ്മയാണ് മറിയമെന്നും വത്തിക്കാന്റെ പുതിയ രേഖ വിവരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
