കൈവ്: റഷ്യയുടെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിച്ച് ഉക്രെയ്ന്‍. ബെല്‍ഗൊറോഡ് നഗരത്തില്‍ യുക്രൈന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 111 പേര്‍ക്ക് പരിക്കേറ്റു.
യുക്രൈനിലേക്ക് റഷ്യ 122 മിസൈലുകളും 36 ഡ്രോണുകളും വിക്ഷേപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണമുണ്ടായതെന്ന് യുക്രൈനിയന്‍ വ്യോമസേന അറിയിച്ചു. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണം എന്നാണ് ഇതിനെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്.
യുക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്ററും മോസ്‌കോയില്‍ നിന്ന് 600 കിലോമീറ്ററും അകലെയാണ് ബെല്‍ഗൊറോഡ് സ്ഥിതി ചെയ്യുന്നത്. യുക്രൈനെതിരായ റഷ്യന്‍ സൈനിക നടപടികളുടെ തന്ത്രപ്രധാനമായ സ്ഥലമാണിത്.
ജനവാസ കേന്ദ്രത്തിലാണ് മിസൈലുകള്‍ പതിച്ചതെന്നും ഇതിന് മുന്നോടിയായി വ്യോമാക്രമണ സൈറണുകള്‍ മുഴക്കിയെന്നും ബെല്‍ഗൊറോഡ് മേഖലയുടെ ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് അറിയിച്ചു. ഇതോടെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. സംഭവത്തിന് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്