കീവ്: യുക്രൈയൻ അഴിമതി വിരുദ്ധ ഏജൻസികളുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന വിവാദ ബിൽ പാസാക്കിയത് വീറ്റോ ചെയ്യണമെന്ന് പ്രസിഡന്റിനോട് അഭ്യർത്ഥിക്കാൻ കീവിലും മറ്റ് യുക്രെയിൻ നഗരങ്ങളിലും ആയിരകണക്കിന് ആളുകൾ ഒത്തുകൂടി. മൂന്നു വർഷത്തെ യുദ്ധത്തിനിടയിൽ ആദ്യത്തെ വലിയ പൊതുജന റാലിയായിരുന്നു നടന്നത്.
യൂറോപ്യൻ യൂണിയനിൽ ചേരാനും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കോടിക്കണക്കിനു ഡോളറിന്റെ സഹായം നിലനിർത്താൻ യുക്രെയിന് സാധിക്കണമെങ്കിൽ അഴിമതിക്കെതിരെ പോരാടേണ്ടത് നിർണായകമാണ്. നിയമനിർമാണം പാസാക്കിയതിനെ തുടർന്ന് യുക്രെയിനിൽ വലിയ ജനരോക്ഷത്തിന് കാരണമായിട്ടുണ്ട്, വിമർശകരിൽ ചിലർ പറയുന്നത് റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെക്കാൾ വലിയ പ്രഹരമാണിത്.
പുതിയ നിയമം യുക്രെയിനിലെ നാഷണൽ ആന്റി കറപ്ഷൻ ബ്യുറോയെയും (NABU) സ്‌പെഷലൈസ്ഡ് ആന്റി കറപ്ഷൻ പ്രോസിക്യൂട്ടർ ഓഫീസും (SAPO) കൈകാര്യം ചെയ്യുന്ന അന്വഷണങ്ങളിലും കേസുകളിലും പ്രോസിക്യൂട്ടർ ജനറലിനു പുതിയ അധികാരം നൽകും. ഇത് പ്രസിഡന്റ് സെലൻസ്‌കിയുടെ വൃത്തത്തിന് സ്വാധീനം നൽകുന്നത് കൂടുമെന്നും വിമർശകർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
