ദുബായ്: യുഎഇയില്‍ കടുത്ത വേനലിനെ തുടര്‍ന്ന് കൊടും ചൂട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായി താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുന്നതിനാല്‍ ജനങ്ങള്‍ അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ശക്തമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഉഷ്ണ തരംഗ സാഹചര്യത്തില്‍ യുഎഇ നിവാസികള്‍ക്കായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ ചൂടുള്ള വായു അടിഞ്ഞുകൂടുന്നതില്‍ നിന്ന് ഉണ്ടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് ഉഷ്ണ തരംഗങ്ങള്‍. അതേസമയം താപനിലയിലെ വര്‍ധനവ് ഒരു ഉഷ്ണതരംഗം ഉണ്ടായെന്ന് അര്‍ത്ഥമാക്കുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
