ധാക്ക: ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത യുവ നേതാവ് ഉസ്മാന്‍ ഷെരീഫ് ഹാദിയുടെ കൊലപാതകത്തില്‍ പ്രധാന പങ്കാളികളായ രണ്ട് പേര്‍ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലദേശ്. ഡെയ്ലി സ്റ്റാറാണ് ബംഗ്ലദേശ് പൊലീസിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. അതേസമയം ബംഗ്ലദേശ് പൊലീസിന്റെ അവകാശ വാദങ്ങളെ മേഘാലയ പൊലീസ് തള്ളി.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഫൈസല്‍ കരീം മസൂദ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ പ്രദേശിക സാഹായത്തോടെ ഇന്ത്യയിലേക്ക് കടന്നതായി അഡീ.കമ്മിഷണര്‍ എസ്.എന്‍ നസ്രുല്‍ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. മൈമെന്‍സിങിലെ ഹലുവാഘട്ട് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കു കടന്ന ഇവരെ പുര്‍തി എന്നുപേരുള്ള ആള്‍ സ്വീകരിച്ചു. പിന്നാലെ സമി എന്ന ടാക്സി ഡ്രൈവര്‍ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയിലേക്ക് കൊണ്ടുപോയി. ഫൈസലിനെയും ആലംഗീറിനെയും സഹായിച്ചവരെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അനൗദ്യോഗിക വിവരമെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരെയും അറസ്റ്റു ചെയ്യാനും കൈമാറാനും ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ബംഗ്ലദേശ് അധികൃതര്‍ പറഞ്ഞു. ശക്തമായ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട വ്യക്തിയായിരുന്നു ഹാദി. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ 2024 ലെ ബംഗ്ലദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
