യുഎസ് ഉപരോധങ്ങളെത്തുടർന്ന് റിലയൻസ് റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവച്ചു. ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയാണ് നിർത്തിവച്ചത്.
റഷ്യൻ എണ്ണ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും മേൽ ട്രംപ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ എണ്ണയുടെ 70 ശതമാനവും ഈ രണ്ട് കമ്പനികളിൽ നിന്നാണ്.
റോസ്നെഫ്റ്റിൽ നിന്ന് മാത്രം പ്രതിദിനം 500,000 ബാരൽ റിലയൻസ് വാങ്ങിയിരുന്നു. ഇത് നയാര എനർജിയുടെ വരുമാനത്തിന്റെ 49 ശതമാനമാണ്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് മിക്ക ഇന്ത്യന്‍ കമ്പനികളും അവസാനിപ്പിക്കുന്നതോടെ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ള 25 ശതമാനം ഇറക്കുമതി തീരുവ പുനഃപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്.
റഷ്യന്‍ എണ്ണയുടെ പേരില്‍ നേരത്തെ 50 ശതമാനം ഇറക്കുമതിത്തീരുവയാണ് ട്രംപ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെ സാരമായി ഉലച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
