ക്വാലലംപുര്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഞ്ച് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ചൈനയുമായുള്ള തീരുവ യുദ്ധം നിലനില്‍ക്കുന്നതിനിടെ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ദക്ഷിണ കൊറിയയില്‍ വച്ച് കൂടിക്കാഴ്ച നടത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
യാത്രയ്ക്കിടെ ദോഹ വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി എന്നിവരുമായി വിമാനത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തും.
മലേഷ്യയിലെ ക്വാലലംപുരില്‍ ഇന്ന് ആരംഭിക്കുന്ന ആസിയാന്‍ സമ്മേളനത്തിനെത്തുന്ന ട്രംപ് തുടര്‍ന്ന് ദക്ഷിണ കൊറിയയും ജപ്പാനും സന്ദര്‍ശിക്കും. വ്യാഴാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനില്‍ 'അപെക്' വ്യാപാര ഉച്ചകോടിയില്‍ പങ്കെടുക്കും. ഇവിടെ വച്ചാണ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
