ടേണ്‍ബെറി: ഗാസയിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് ഇസ്രായേല്‍ തീരുമാനമെടുക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസുമായുള്ള വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ ചര്‍ച്ചകളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറാന്‍ തീരുമാനിച്ചതിന് ശേഷം എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ട്രംപ് എടുത്തു പറഞ്ഞു. ഈ വിഷയത്തില്‍ ഹമാസ് പെട്ടെന്ന് 'കഠിനമായി' പെരുമാറിയതായി അദ്ദേഹം പറഞ്ഞു.
'ബന്ദികളെ തിരികെ നല്‍കാന്‍ അവര്‍ (ഹമാസ്) ആഗ്രഹിക്കുന്നില്ല, അതിനാല്‍ ഇസ്രായേല്‍ ഒരു തീരുമാനമെടുക്കേണ്ടിവരും,' സ്‌കോട്ട്‌ലന്‍ഡിലെ ടേണ്‍ബെറിയിലുള്ള തന്റെ ഗോള്‍ഫ് പ്രോപ്പര്‍ട്ടിയില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായുള്ള കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്