ഔഗഡൗഗു: വടക്കന്‍ ബുര്‍ക്കിന ഫാസോയിലെ ഒരു സൈനിക താവളത്തില്‍ ചൊവ്വാഴ്ച ഭീകരാക്രമണത്തില്‍ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടു. അല്‍-ക്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടനയായ ജമാഅത്ത് നസര്‍ അല്‍-ഇസ്ലാം വാള്‍-മുസ്ലിമിന്‍ ഗ്രൂപ്പ് (ജെഎന്‍ഐഎം) ആണ് ആക്രമണത്തിന് പിന്നില്‍. പശ്ചിമാഫ്രിക്കന്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ബൗള്‍സ പ്രവിശ്യയിലെ ഡാര്‍ഗോയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ ഏകദേശം 100 തീവ്രവാദികള്‍ പങ്കെടുത്തു. സൈനികരെ വധിച്ച ശേഷം ഭീകരര്‍ സൈനിക താവളം കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു.
പശ്ചിമാഫ്രിക്കയിലുടനീളം ആക്രമണം നടത്തുന്ന നിരവധി ഭീകര സംഘടനകളില്‍ ഒന്നാണ് ജെഎന്‍ഐഎം. രാജ്യത്ത് സുരക്ഷാ സാഹചര്യം അതീവ മോശമാണ്. സൈനിക ഭരണം നിലനില്‍ക്കുന്ന രാജ്യത്ത് ഭരണ തലവനായ ക്യാപ്റ്റന്‍ ഇബ്രാഹിം ട്രോറിന് ഇസ്ലാമിക ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്